FLASH NEWS

ഗവർണർക്കെതിരെ അസഭ്യവർഷം : എസ്എഫ്ഐ ബാനറിനെ വിമർശിച്ച് ഇടത് സഹയാത്രികൻ

WEB TEAM
December 20,2023 09:56 AM IST

കൊച്ചി : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള എസ്.എഫ്.ഐ സമര രീതികളെ വിമർശിച്ച് ഇടതു സഹയാത്രികൻ പ്രൊഫ.അരവിന്ദാക്ഷൻ.പാരമ്പര്യവും  അക്കാദമിക് മഹിമയുമുള്ള മഹാരാജാസ് കോളജിന്റെ കവാടത്തിനു മുന്നിലെ ബാനറിലെ ‘തന്ത’ പ്രയോഗം അപലപനീയവും കമ്യൂണിസ്റ്റ് പാരമ്പര്യത്തിനും സംസ്കാരത്തിനും യോജിക്കാത്ത പരാമർശവുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.മഹാരാജാസിലെ പൂർവ വിദ്യാർഥിയായിരുന്ന അരവിന്ദാക്ഷൻ ഓൾ ഇന്ത്യ വിദ്യാർഥി ഫെഡറേഷന്റെ സജീവ പ്രവർത്തകനുമായിരുന്നു.പിന്നീട് ദീർഘകാലം ഇതേ കോളേജിൽ അധ്യാപകൻ,വകുപ്പു മേധാവി,പ്രിൻസിപ്പൽ എന്നീ പദവികളും ഇദ്ധേഹം വഹിച്ചിട്ടുണ്ട്.

 

'ബാനറിലെ പ്രയോഗം വായിച്ചപ്പോൾ ദുഃഖവും ലജ്ജയും മനഃസാക്ഷിക്കുത്തുമാണു തനിക്ക് അനുഭവപ്പെട്ടത്.ഗവർണറും മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും തമ്മിലുള്ള വാഗ്വാദങ്ങളും ചക്കളത്തിപ്പോരാട്ടങ്ങളും പ്രധാന ഭരണകക്ഷിയുടെ വിദ്യാർഥി–യുവജന സംഘടനകൾ ഏറ്റെടുത്തതോടെ വിദ്യാർഥികൾ രാഷ്ട്രീയമായി ചേരിതിരിഞ്ഞുള്ള പോരാട്ടത്തിലേക്കു കാര്യങ്ങളെത്താമെന്ന ആശങ്കയുണ്ട്. പുതുതലമുറ വിദ്യാർഥികൾക്കും യുവാക്കൾക്കും സ്വന്തം കലാലയത്തിനായി നല്ലതുമാത്രം ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുക മാത്രമേ കഴിയൂ' - പ്രഫ. അരവിന്ദാക്ഷൻ വ്യക്തമാക്കി.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.